നാസറിന്റെ മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

39

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് നാസര്‍. ഇദ്ദേഹത്തിന്റെ അഭിനയത്തിന് ആരാധകര്‍ ഏറെയാണ്. ഓരോ ചിത്രത്തിലും അത്രയ്ക്കും മികച്ച പ്രകടനമാണ് നാസര്‍ കാഴ്ചവെച്ചത്. 

ഇപ്പോഴിതാ നാസറിന്റെ മകന്‍ ഫൈസല്‍ വിജയ് രൂപം നല്‍കിയ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തില്‍ മെമ്പര്‍ഷിപ്പ് എടുത്തിരിക്കുകയാണ്. കടുത്ത വിജയ് ആരാധകനാണ് ഫൈസല്‍.

Advertisements

നാസറിന്റെ ഭാര്യ കമീലിയ നാസറാണ് മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചത്. ‘2014 അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ചേര്‍ന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം ഫൈസല്‍ 2014ല്‍ ഒരു ഗുരുതര അപകടത്തിന് ശേഷം വീല്‍ചെയറിലാണ്. ഭാഗ്യം കൊണ്ടാണ് ഫൈസലിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്.

 

 

Advertisement