സ്വന്തം അച്ഛനെതിരെ ലൈംഗിക ആരോപണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നന്ദിത ദാസ്

58

മീ റ്റു ക്യാമ്ബയിന്‍ ബോളിവുഡില്‍ ശക്തമാകുകയാണ്. നടന്‍ നാനാ പടേക്കറിന് എതിരെ ആരോപണ ഉന്നയിച്ച തനുശ്രീയ്ക്ക് പിന്നാലെ പല താരങ്ങളും തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ചു വെളിപ്പെടുത്തി രംഗത്ത് എത്തിക്കഴിഞ്ഞു.

Advertisements

പ്രശസ്ത ചിത്രകാരനും സംവിധായിക നന്ദിത ദാസിന്റെ അച്ഛനുമായ ജതിന്‍ ദാസിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചുകൊണ്ട് ഒരു സ്ത്രീ രംഗത്ത്. ഇത്രയും നാള്‍ മീ റ്റു ക്യാമ്ബയിന് പിന്തുണ പ്രഖ്യാപിച്ച നന്ദിത അച്ഛനെതിരെ വന്ന ആരോപണത്തെ തുടര്‍ന്ന് നിലപാട് മാറ്റുമോ എന്നായിരുന്നു സിനിമാ ലോകം ഉറ്റു നോക്കിയത്. എന്നാല്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നന്ദിത.

ലൈംഗിക പീഡനത്തെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും മീ ടൂ വിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോള്‍ ചേരുന്നുവെന്നും ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കുമ്ബോള്‍ ആ കാര്യത്തെക്കുറിച്ച്‌ അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു.

‘മീ ടൂ മൂവ്മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ ആവര്‍ത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സുരക്ഷിതമായി കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേള്‍ക്കാന്‍ തയാറാവണം. അതേസമയം, ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഈ മൂവ്മെന്റിന്റെ വീര്യം കെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം’. – നന്ദിത പറയുന്നു.

പേപ്പര്‍ മേക്കിങ് കമ്ബനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വര്‍ഷം മുന്‍പ് ജതിന്‍ ദാസില്‍നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് മീ ടൂ ക്യാംപെയ്നില്‍ കൂടി വെളിപ്പെടുത്തിയത്.

Advertisement