പൂജ്യനായി രോഹിത്ത് പുറത്ത്, ബാറ്റിംഗ് പറുദീസയില്‍ നിരാശപ്പെടുത്തി ഹിറ്റ്മാന്‍; നാണക്കേടിന്റെ റെക്കോര്‍ഡും

42

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്യയുടെ നില പരുങ്ങലില്‍. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാഗ്പൂരിലാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 35 നാല് ഓവറില്‍ 6 ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്ത് ശര്‍മ്മ പൂജ്യനായി മടങ്ങി. രവീന്ദ്ര ജഡേജയും കോഹ്ലിയുമാണ് ക്രീസില്‍.

Advertisements

കഴിഞ്ഞ മത്സരത്തില്‍ വിജയം നേടിയ അതേ ടീമുമായിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. സൂപ്പര്‍ ബാറ്റ്സമന്‍ ഷോണ്‍ മാര്‍ഷും സ്പിന്നര്‍ നഥാന്‍ ലിയോണും ഇന്ന് കളിക്കും. ആഷ്ടന്‍ ടര്‍ണറും ജേസണ്‍ ബെറെന്‍ഡോര്‍ഫുമാണ് പുറത്തായത്.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റണ്ണെടുക്കും മുമ്പെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഓവറിലെ അവസാന പന്തില്‍ തേര്‍ഡ് മാന് മുകളിലൂടെ പറത്താനുള്ള രോഹിത്തിന്റെ ശ്രമം ആദം സാംപയുടെ കൈകളില്‍ അവസാനിച്ചു. പാറ്റ് കമിന്‍സിനാണ് വിക്കറ്റ്.

ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ രോഹിത് റണ്ണെടുക്കാതെ പുറത്താവുന്നത് ഇതാദ്യമായാണ്. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിലം ഇറങ്ങിയത്. ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ധവാനിലും രോഹിത്തിലും തന്നെ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ടൂര്‍ണമെന്റിലുളളത്. ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 236 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. 2-0ത്തിനാണ് ഓസ്ട്രേലിയയുടെ പരമ്പര വിജയം.

Advertisement