യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി നഗ്‌നയാക്കി പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയ യുവാവ് പിടിയില്‍

35

നാഗപട്ടണം: ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊള്ളാച്ചി ബലാത്സംഗവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. 200ല്‍ അധികം യുവതികളെയാണ് നാല് പ്രതികള്‍ ചേര്‍ന്ന് വശീകരിച്ച് ചതിയില്‍ പെടുത്തി ബലാത്സംഗം ചെയ്യുകയും നഗ്‌ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഒരു യുവതി മാത്രമാണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതോടെയാണ് പ്രതികളുടെ പീഡനത്തിന് നിരവധി യുവതികള്‍ ഇരയായിട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഇത്തരത്തില്‍ മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Advertisements

പ്രതിയുടെ ഭീഷണിയില്‍ വഴങ്ങി ജീവിച്ച യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊള്ളാച്ചി പീഡനത്തില്‍ ഒരു യുവതി പരാതി കൊടുക്കാന്‍ കാണിച്ച ധൈര്യമാണ് യുവതിയ്ക്കും ധൈര്യം നല്‍കിയത്.

തന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയത്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം.

സംഭവത്തില്‍ പ്രതിയായ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എസ് സുന്ദര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവും യുവതിയും പരിചയക്കാരായിരുന്നു. ഇരുവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഹോട്ടലിലേക്ക് പോയതായിരുന്നു.

ഹോട്ടലില്‍ എത്തി യുവതിക്ക് യുവാവ് ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ നഗ്‌ന ആക്കിയ ശേഷം ഒപ്പം കിടന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു.

നഗ്‌നവീഡിയോകള്‍ കാട്ടി സുന്ദര്‍ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവല്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയായ സുന്ദറിനെ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നാഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.

Advertisement