മുംബൈ താനെയിൽ പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 17 കാരി അറസ്റ്റിൽ

41

മുംബൈ: താനെയിൽ പതൊന്നുകാരനെ തട്ടിക്കൊണ്ടുപോയ 17 വയസ്സുകാരി അറസ്റ്റിൽ. പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് പതിനേഴുകാരി പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. തുടർന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോൺ സന്ദേശത്തിൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ ആറ് ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

Advertisements

നഗരത്തിൽ ഒരിടത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്.

തുടർന്ന് അമ്മ സ്ഥലത്തെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിവരം അറിയിക്കാൻ പോകും വഴി കരഞ്ഞുകൊണ്ട് നിൽക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താൻ എന്ന് ബാലൻ പറഞ്ഞു.

തുടർന്ന് ഭിവണ്ടി പൊലീസിൻറെ നിർദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബുർഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെൺകുട്ടിയെ പോലീസ് കയ്യോടെ പിടികൂടി. പണത്തിനു വേണ്ടിയായിരുന്നു സാഹസമെന്നും തയ്യൽക്കാരിയായ, കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നെന്നുമാണ് പ്രതിയുടെ മൊഴി.

Advertisement