റായിഡുവിനെ പുറത്താക്കി ഈ താരത്തെ ലോകകപ്പ് കളിപ്പിക്കണമെന്ന് ഇന്ത്യന്‍ നായകന്‍

15

ഹൈദരാബാദ്: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി പകരം യുവതാരം റിഷഭ് പന്തിനെ കളിപ്പിക്കണം എന്നാണ് അസ്ഹറുദ്ദൂന്‍ ആവശ്യപ്പെടുന്നത്.

Advertisements

നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് തുടരണമെന്നും അസ്ഹര്‍ ആവശ്യപ്പെട്ടു. എം എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തുടര്‍ന്നുള്ള സഥാനങ്ങളില്‍ ബാറ്റുചെയ്യണമെന്നും അസ്ഹര്‍ പറഞ്ഞു.

ജസ്പ്രീത് ഭംമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ബൗളിംഗിന്റെ ചുമതല നല്‍കണമെന്നും അസ്ഹര്‍ നിര്‍ദേശിച്ചു. ജഡേജയും അശ്വിനേയും അസ്ഹറുദ്ദീന്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

1992, 1996, 1999 ലോകകപ്പുകളില്‍ ഇന്ത്യന്‍ നായകനായിരുന്നു അസ്ഹര്‍. ഇന്ത്യയ്ക്ക് വേണ്ടി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ചുട്ടുളള താരം കൂടിയാണ് അസ്ഹറുദ്ദീന്‍.

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാര്‍ച്ച് 25ന് പ്രഖ്യാപിക്കും. ലോകകപ്പിന് മുപ്പത് ദിവസം മുന്‍പ് പതിനഞ്ചംഗ താരങ്ങളുടെ പട്ടികയാണ് ഐ സി സിക്ക് നല്‍കേണ്ടത്.

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏഴ് ദിവസം മുന്‍പ് വരെ പതിനഞ്ചംഗ ടീമില്‍ മാറ്റം വരുത്താനും ടീമുകള്‍ക്ക് അനുവാദമുണ്ട്. മേയ് 30നാണ് ലോകകപ്പിന് തുടക്കമാവുക.

Advertisement