ധോണി അിച്ചുകൂട്ടിയ സിക്സറുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും: ഇക്കാര്യത്തില്‍ റെക്കോര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി താരം

16

മുബൈ: രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി എംഎസ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും കൂടി 350 സിക്‌സ് അടിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് ധോണി സ്വന്തം പേരിലാക്കിയത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലായിരുന്നു ധോണിയുടെ നേട്ടം.

Advertisements

രണ്ടാം ടി20 യില്‍ ഇന്ത്യ തോറ്റിരുന്നു. മത്സരത്തില്‍ 23 ബോളില്‍നിന്നും 40 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ മൂന്നു സിക്‌സും നാലു ഫോറും ഉള്‍പ്പെടും. നിലവില്‍ 526 രാജ്യാന്തര മത്സരങ്ങളില്‍നിന്നായി 352 സിക്‌സാണ് ധോണിയുടെ പേരിലുളളത്.

ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ധോണി അഞ്ചാം സ്ഥാനത്താണ്. 506 സിക്‌സുമായി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആണ് ഒന്നാമത്. ഷാഹിദ് അഫ്രീദി, ബ്രണ്ടം മക്കല്ലം, സനത് ജയസൂര്യ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സെന്ന കൂറ്റന്‍ വിജലക്ഷ്യം അവസാന ഓവറിലെ നാലാം പന്തില്‍ ഓസ്‌ട്രേലിയ മറികടന്നു. മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവിലായിരുന്നു ഓസ്‌ട്രേലിയ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ ധോണിയുടെയും രാഹുലിന്റെയും പ്രകടനമാണ് കൂറ്റന്‍ സ്‌കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സില്‍ സ്റ്റോയിനിസിനെയും 22 റണ്‍സില്‍ ഫിഞ്ചിനെയും കങ്കാരുക്കള്‍ക്ക് നഷ്ടമായി.

എന്നാല്‍ പിന്നീട് കണ്ടത് ഷോട്ട്മാക്‌സ്‌വെല്‍ കൂട്ടുകെട്ടില്‍ കുതിയ്ക്കുന്ന കങ്കാരുപ്പടയെ ആയിരുന്നു. 28 പന്തില്‍ 40 റണ്‍സ് നേടി ഷോട്ട് പുറത്തായെങ്കിലും മാക്‌സ്‌വെല്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയയെ വിജയിപ്പിച്ചു.

Advertisement