താനെ: രണ്ടു വര്‍ഷമായി 16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പിതാവ് മകളെ ബലാത്സംഗം ചെയ്തുവരികയായിരുന്നു.
പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ മൂത്ത സഹോദരന്‍ പോലീസില്‍ പരാതി ല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പിതാവാണ് ലൈംഗീക അതിക്രമം നടത്തിയതെന്ന് പുറത്തുവന്നത്.
താനെയിലാണ് സംഭവം. 52 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മൂത്ത സഹോദരനും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ഒരു കടയിലെ ജീവനക്കാരനും സഹോദരന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്.
പെണ്‍കുട്ടി തുടര്‍ച്ചയായി വയറുവേദനയെന്ന് പറയുന്നത് സഹോദരന്‍ ശ്രദ്ധിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. പോലീസില്‍ പരാതി നല്‍കിയതോടെ വനിതാ പോലീസ് വന്ന് വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
2016 ല്‍ അമ്മ മരിച്ച ശേഷം അച്ഛന്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പിതാവ് ഭീഷണഇപ്പെടുത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമാണ്. പോക്‌സോ ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തത് .