മുംബൈ: പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ 16 കാരിയായ മകളെ കഴുത്തു ഞെരിച്ച് കൊന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പതിനാറ് വയസുകാരിയായ മകളെ അമ്മ കൊലപ്പെടുത്തിയത്.
എന്നാല്‍ സ്വാഭാവിക മരണമെന്ന് കരുതപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് 36കാരിയായ പോലീസ് അമ്മയെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഖര്‍ഘറിലെ ഫ്ളാറ്റില്‍ വച്ചാണ് യുവതി മകളെ കൊലപ്പെടുത്തിയത്.
മകള്‍ക്ക് പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി സംശയിച്ചിരുന്നു.
ഇതേതുടര്‍ന്ന് മകളെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് മകളെ ശ്വാസം മുട്ടിച്ചു കൊന്നത്.
സംഭവ ദിവസം ഉച്ചയോടെ ഇവരുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് മകള്‍ ബെഡ്റൂമില്‍ കിടക്കുന്നത് കണ്ടിരുന്നു.
ചോദിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയാമെന്നാണ് അമ്മ മറുപടി നല്‍കിയത്.
തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ മകള്‍ ബാത്ത്റൂമില്‍ ചലനമറ്റ് കിടക്കുന്നതായി ഇവര്‍ ഭര്‍ത്താവിനെ വിളിച്ചറിയിച്ചു.
ഉടന്‍ ഇയാള്‍ വീട്ടിലെത്തി മകള്‍ മരിച്ചതായി സ്ഥിരീകരിച്ചു. വൈകിട്ട് ഏഴ് മണിയോടെ ബന്ധുക്കള്‍ എത്തുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാട് കണ്ടെത്തിയപ്പോള്‍ തന്നെ കൊലപാതക സാധ്യത സംശയിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഇതേതുടര്‍ന്ന് മൃതദേഹം പനവേല്‍ റൂറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയായ യുവതിയെ പോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.
പിതാവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് അമ്മ തന്നെ മര്‍ദ്ദിച്ചിരുന്നതായി പെണ്‍കുട്ടിയുടെ ഒരു സഹപാഠി പോലീസിന് മൊഴി നല്‍കിയതും നിര്‍ണായകമായി.
ആറ് മാസമായി അമ്മ തന്നെ മര്‍ദ്ദിച്ചിരുന്നതായാണ് പെണ്‍കുട്ടി സഹപാഠിയോട് വെളിപ്പെടുത്തിയിരുന്നത്.
തന്നെയോ പിതാവിനെയോ കൊല്ലുമെന്ന് അമ്മ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നാണ് മൊഴി.
അമ്മയുടെ ആരോപണത്തില്‍ മനംനൊന്ത് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞു.
മറ്റൊരിക്കല്‍ ടെറസില്‍ നിന്ന് ചാടാനും ശ്രമിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും രാജസ്ഥാന്‍ സ്വദേശികളാണ്.
പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ മടങ്ങിയെത്തിയ കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.