വാക്കുകള്‍ക്ക് വിലയില്ലെന്ന് തെളിയിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡിയെന്ന് രാഹുല്‍ ഗാന്ധി

21

ന്യൂഡല്‍ഹി: ആറു പതിറ്റാണ്ട് നീണ്ട നാഗാപ്രശ്നം പരിഹരിക്കുന്നതിന് തുടക്കമിട്ട നാഗാലാന്‍ഡ് സമാധാനക്കരാര്‍ എവിടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സമാധാനക്കരാറിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സമാധാനക്കരാറിന് അന്തിമരൂപം ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഒപ്പിടുന്ന സമയത്ത് പറഞ്ഞിരുന്നു.

Advertisements

എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ലെന്ന് കാണിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ചരിത്രപരമായ സമാധാനക്കരാറായാണ് 2015ല്‍ ഒപ്പുവച്ച നാഗാലാന്‍ഡ് സമാധാനക്കരാറിനെ പ്രധാനമന്ത്രി മോഡി വിശേഷിപ്പിച്ചത്. കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍)-ഐഎമ്മും തമ്മിലാണ് ഈ കരാറില്‍ ഒപ്പുവച്ചത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍കൈയെടുത്താണ് സമാധാനക്കരാര്‍ ഉണ്ടാക്കിയത്. സാമധാനക്കരാറിന് അന്തിമരൂപം നല്‍കാത്തപക്ഷം ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബിജെപി അടക്കം 11 പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഈ നീക്കത്തില്‍ നിന്നും ബിജെപി പിന്മാറി.

Advertisement