മൊഹാലിയില്‍ കോഹ്‌ലിപ്പട ഇറങ്ങുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍

20

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ ഞായറാഴ്ച മൊഹാലിയില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ കോലിപ്പടയ്ക്കാവുമോ എന്നാണ്.

Advertisements

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ മറ്റ് ടീമുകള്‍ക്കെതിരെ അവസാനം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചിലും ഇന്ത്യ ജയിച്ചിട്ടുണ്ട്.

എന്നാല്‍ മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അവസാനമായി ജയിച്ചത് 1996ലാണെന്ന് മാത്രം. ഇതിനുശേഷം ഓസ്ട്രേലിയക്കെതിരെ മൊഹാലിയില്‍ മൂന്ന് തവണ ഇന്ത്യ ഏറ്റുമുട്ടി. 2006ലും 2009ലും 2013ലും. മൂന്നുതവണയും തോറ്റു.

മൊഹാലിയില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഓസ്ട്രേലിയ തോറ്റത്. 2017ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയ 329 റണ്‍സാണ് മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.

അന്ന് ഇന്ത്യക്കായി രോഹിത് ശര്‍മ നേടിയ 208 റണ്‍സാണ് മൊഹാലിയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

Advertisement