ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ ഐ സിയുവില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഡോക്ടറും സംഘവും, പീഡനത്തിന് വേണ്ട ഒത്താശ ചെയ്തുകൊടുന്നത് നേഴ്സ്

18

മീററ്റ്: ആശുപത്രിയില്‍ ചികിത്സക്കെതിയ യുവതിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഡോക്ടറും സംഘവും.ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്.

ഡോക്ടറും മറ്റു മൂന്ന് പേരും ചേര്‍ന്ന് ഐ സി യുവില്‍ വച്ച്‌ 29കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

Advertisements

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസ തടസത്തെതുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. യുവതിയെ പിന്നീട് ഐ സിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ പീഡനത്തിന് ഇരായാക്കാനുള്ള ഒരു കെണിയായിരുന്നു ഇത്.

പീഡനത്തിന് വേണ്ട ഒത്താശ ചെയ്ത് ആശുപത്രിയിലെ നേഴ്സ് സംഘത്തിന് സഹായം നല്‍കി. ഐ സിയുവില്‍ പ്രവേശിപ്പിച്ച്‌ മയക്കുന്നതിനായി മരുന്ന് കുത്തിവച്ച ശേഷമാണ് സംഘം, യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) നഴ്‌സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നേഴ്സ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പ്രതികള്‍ ഒളിവിലണ്.

Advertisement