ബലേനോയും വിറ്റാര ബ്രെസ്സയും പേരുമാറ്റി ടൊയോട്ടയിലാക്കി മാരുതി, കാരണം ഇതാണ്

28

ഇന്ത്യൻ വാഹന ഭീമനായ മാരുതിയും ജാപ്പനീസ് വാഹനഭീമൻ ടൊയോട്ടയും കൈകോർത്ത് നിരത്തിലെത്തിക്കുന്ന പുതിയ മോഡലാണ് ഗ്ലാൻസ.

ഇനിയും മനസിലാകാത്ത വാഹനപ്രേമികൾക്ക് ഒറ്റ വാക്കിൽ കാര്യം പിടികിട്ടും. മാരുതിയുടെ ജനപ്രിയ മോഡൽ ബലേനോയുടെ ടൊയോട്ട വേർഷനാണ് ഗ്ലാൻസ.

Advertisements

ഇങ്ങനൊരു സങ്കരയിനം മോഡൽ എന്തിന് എന്ന് സംശയിക്കുന്നവരുണ്ടാകും. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയിൽ നിന്നും ടൊയോട്ട കടമെടുക്കുന്നത്.

പകരം, ടൊയോട്ട കൊറോള ആൾട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും. പുതിയ കൂട്ടുകെട്ടിൽ നിന്നുള്ള ആദ്യ കാറാണ് ടൊയോട്ട ഗ്ലാൻസ.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ഈ സങ്കര വാഹനം ജൂണിൽ നിരത്തിലെത്തുമെന്നാണ് പുതിയ വാർത്തകൾ. ഈ വാഹനത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു കഴിഞ്ഞു.

മാരുതി ബലേനൊയിലെ വലിയ ഗ്രില്ല് ഗ്ലാൻസയിൽ ഇല്ല. പക്ഷേ ഗ്ലാൻസയെ കൂടുതൽ സ്‌റ്റൈലിഷാക്കി വലിയ എയർഡാമും സ്പോർട്ടി ബമ്പറും നീളമേറിയ ഡ്യുവൽ ബീം ഹെഡ്ലാമ്പും ടൊയോട്ട ലോഗോയുമുണ്ട്.

ടൊയോട്ട ബാഡ്ജിങ് നൽകിയിട്ടുള്ള അലോയി വീലുകൾ, ബോഡി കളർ റിയർവ്യു മിറർ, ബ്ലാക്ക് ബി പില്ലർ, ക്രോമിയം ഫിനീഷ് ഡോർ ഹാൻഡിൽ എന്നിവ വശങ്ങളിലും സ്പോയിലർ ഉൾപ്പെടെയുള്ളവ പിന്നിലും നിലനിർത്തിയതല്ലാതെ വശങ്ങളിലും പിൻഭാഗത്തും ബലേനോയിൽ നിന്നും പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല.

പുതുതലമുറ ബലേനൊയിലെ ക്യാബിൻ തന്നെയാണ് ഗ്ലാൻസയിലും. എന്നാൽ അകത്തളത്തിലെ നിറത്തിലും സീറ്റുകളിലും ചെറിയ ചില മാറ്റങ്ങൾ ഗ്ലാൻസയിലുണ്ടായേക്കും.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിവ വാഹനത്തിലുണ്ടാകും.

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് എന്നിവയാണ് അടിസ്ഥാന മോഡലിൽ ഉൾപ്പെടെ സുരക്ഷ ഒരുക്കാനെത്തും.

Advertisement