കല്യാണത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടു പോയി.
രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.
Advertisements
അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി പെൺകുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് വധുവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഹൻസാ കൻവാർ എന്ന പെൺകുട്ടിയെയാണ് മുൻ കാമുകനായ അങ്കിത് സെവ്ഡയും കൂട്ടാളികളും ചേർന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു.
നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും അത് ബ്രേക്കപ്പ് ആയിരുന്നു. തുടർന്നാണ് യുവതി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
Advertisement