പാതിരാത്രിയിൽ കാമുകിക്കൊപ്പം ബെഡ് റൂമിൽ കണ്ടെത്തിയ യുവാവിനെ യുവതിയുടെ വീട്ടുകാർ അടിച്ചുകൊന്നു

31

ഗോരഖ്പൂരിൽ യുവാവിനെ തല്ലിക്കൊന്നു. കാമുകിക്കൊപ്പം ബെഡ് റൂമിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലിക്കൊന്നത്.

ഇന്നലെയാണ് സംഭവം. ഷെർപൂർ ഗ്രാമവാസിയായ സൂരജ് പാൽ എന്ന 24കാരനെയാണ് തല്ലിക്കൊന്നത്.

Advertisements

പെൺകുട്ടിയുടെ സഹോദരൻ ഗൗതം ഇരുവരേയും ബെഡ് റൂമിൽ കണ്ടെത്തിയതിനെ തുടർന്ന് ആക്രമിക്കാനൊരുങ്ങിയിരുന്നു.

പരിഭ്രാന്തനായ സൂരജ് ഗൗതമിന് നേരെ വെടി വച്ചതായും പൊലീസ് പറയുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സൂരജിനെ ഇരുമ്ബ് റോഡുകളും വടികളും കൂർത്ത ആയുധങ്ങളും കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചു.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് സൂരജ് മരിച്ചു. പരിക്കേറ്റ ഗൗതമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു.

പെൺകുട്ടിയുടെ സഹോദരന്മാരും അച്ഛനുമടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement