ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ വരുമെന്ന് സൂചനകൾ നൽകി എക്സിറ്റ് പോൾ ഫലങ്ങൾ.
പുറത്തു വന്ന എക്സിറ്റ് പോൾ ഫലസൂചികകളിൽ ഭൂരിഭാഗവും എൻഡിഎ തന്നെ അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. നാല് ഫലങ്ങളിൽ ടൈംസ് നൗ ആണ് എൻ ഡി എയ്ക്ക് കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നത്.
306 സീറ്റുകൾ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തിൽ. അതേ സമയം യുപിഎ 132 സീറ്റുകളും മറ്റുള്ള കക്ഷികൾ 104 സീറ്റുകളും നേടും.
റിപ്പബ്ലിക് 287 സീറ്റുകളാണ് എൻഡിഎയ്ക്ക് നൽകുന്നത്. 128 സീറ്റുകൾ യുപിഎയ്ക്കും 127 സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു. ന്യൂസ് എക്സ് 298 സീറ്റുകളാണ് എൻഡിഎയ്ക്ക് നൽകുന്നത്. 118 സീറ്റുകൾ യുപിഎയ്ക്കും.
മറ്റുള്ളവർക്ക് 126 സീറ്റുകൾ കിട്ടും. സീ വോട്ടറുടെ പ്രവചനം എൻഡിഎ 287 യുപിഎ 128 മറ്റുള്ളവർ 127 എന്നിങ്ങനെയാണ്.
ആജ് തക്ക് 220-260 സീറ്റുകളാണ് എൻഡിഎ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകൾ യുപിഎയ്ക്കും 140-160 സീറ്റുകൾ മറ്റുള്ളവർക്കും ആജ് തക്ക് നൽകുന്നു.
കേരളത്തിൽ യുഡിഎഫിന് 15 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ഭൂരിഭാഗം സർവ്വെകൾ പ്രവചിക്കുന്നത്. എൽഡിഎഫിന് അഞ്ച് വരെ സീറ്റുകൾ ലഭിക്കാം.
ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് സർവ്വെകൾ പ്രവചിക്കുന്നുണ്ട്.ഇതുവരെ വന്ന സർവ്വെ ഫലങ്ങൾ വച്ച് നോക്കുമ്‌ബോൾ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ പ്രയാസമാണ്.
അതേസമയം എൻഡിഎയ്ക്ക് സർക്കാരുണ്ടാക്കാനാവുമെന്ന വിധത്തിലാണ് ഭൂരിഭാഗം സർവ്വെ ഫലങ്ങളും പറയുന്നത്.
അതേ സമയം യുപിയുടെ കാര്യത്തിൽ എതാണ്ട് എല്ലാ സർവ്വെകളും ബിജെപിയ്ക്ക് വൻ തിരിച്ചടി പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിൽ കർണാടകയിൽ ബിജെപി വൻ തിരിച്ചു വരവു നടത്തുമെന്നാണ് പ്രവചനം.
തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും പ്രവചനമുണ്ട്.ഡെൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും രാജ്യതലസ്ഥാനം ബിജെപി തൂത്തുവരുമെന്നും സർവ്വെഫലമുണ്ട്.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി എൻ ഡി എ മുന്നണി തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തൽ.
സിഎൻ എൽ ന്യൂസ് സർവേ കേരളത്തിൽ എൽഡിഎഫിന് 11 മുൽ 13 സീറ്റ് വരെ പ്രവചിക്കുന്നു