ഇതാണ് കാമുകൻ: എട്ട് വർഷം പ്രണയിച്ച കാമുകിയെ കെട്ടിച്ച് തരില്ലെന്ന് യുവതിയുടെ വീട്ടുകാർ, അവളുടെ വീട്ടു പടിക്കൽ നിരാഹാരം കിടന്ന് കാമുകൻ; ഒടുവിൽ പ്രണയസാക്ഷാത്കാരവും

27

കൊൽക്കത്ത: ഇഷ്ട പ്രണയിനിയെ സ്വന്തമാക്കാൻ പല സാഹസങ്ങളും കാണിക്കുന്നവരാണ് കാമുകന്മാർ. എന്നാൽ ഇക്കാര്യത്തിൽ ഏവരെയും കടത്തിവെട്ടിയിരിക്കുകയാണ് ഒരു ബംഗാളി കാമുകൻ.

കാമുകിയുടെ വീട്ടു പടിക്കൽ ഉപവാസവും ധർണ്ണയും നടത്തി ഒടുവിൽ അവളെ സ്വന്തമാക്കിയാണ് ബംഗാളിലുള്ള അനന്തബർമൻ എന്ന കാമുകൻ തന്റെ പ്രേമം സാക്ഷാത്കരിച്ചത്.

Advertisements

അനന്തബർമ്മനും ലിപികയും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ലിപിക ഇയാളിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് അകന്നു. വിളിച്ചാൽ ഫോണെടുക്കില്ല. ആകെ ഒറ്റപ്പെടുത്തൽ.

ഇതേതുടർന്ന് യുവാവ് നടത്തിയ അന്വേഷണത്തിൽ ലിപികയുടെ വീട്ടുകാർ അവൾക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബർമന് മനസിലായി.

തുടർന്ന് ഇയാൾ ലിപികയുടെ വീട്ടുപടിക്കൽ ധർണ്ണ തുടങ്ങി. ആഹാരം പോലും കഴിക്കാതെയായിരുന്നു ധർണ. എന്റെ എട്ടു വർഷങ്ങൾ തിരികെ തരൂ. എന്ന് എഴുതിയ പ്ലക്കാർഡും ഏന്തിയായിരുന്നു ധർണ്ണ.

വളരെ പെട്ടെന്നു തന്നെ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ വിഷയത്തിൽ ഇടപെട്ടു. വൈകാതെ വിവാഹം ഉറപ്പിച്ച യുവാവും വിവരം അറിഞ്ഞ് വീട്ടു പടിക്കലെത്തി.

പോലീസ് ശ്രമിച്ചിട്ടും കാമുകൻ അയഞ്ഞില്ല. ഒടുക്കം പട്ടിണി കിടന്ന് ആരോഗ്യനില വഷളായതോടെ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.

തുടർന്ന് അനന്തബർമ്മനെ വിവാഹം കഴിക്കാൻ ലിപികയും വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാരും സമ്മതിക്കുകയായിരുന്നു.

Advertisement