സ്റ്റൊയ്‌നിസിന്റെ ബൗണ്ടറി എന്നുറപ്പിച്ച ഷോട്ട്. പക്ഷേ പന്ത് കുല്‍ദീപ് യാദവ് ബൗണ്ടറി ലൈന്‍ തൊടീച്ചില്ല. അതിന് അഭിനന്ദനം നായകനില്‍ നിന്നും എത്തി.
അന്‍പത് മീറ്ററോളം ഓടിച്ചെന്ന് കുല്‍ദീപിനെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിന്റെ പേരില്‍ അഭിനന്ദിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.
മുഹമ്മദ് ഷമിയുടെ ഓവറില്‍ ഡൈവിലൂടെയാണ് കുല്‍ദീപ് ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്ന ഷോട്ട് തടഞ്ഞത്. ആരാധകരെ കൗതകത്തിലാക്കുന്ന മറ്റൊന്നുകൂടി ഓസീസ് ഇന്നിങ്‌സിന്റെ അവസാന ഓവറുകളിലുണ്ടായി.
രവീന്ദ്ര ജഡേജയുടെ വിക്കറ്റിനായുള്ള അപ്പീലില്‍ കോഹ്‌ലിയുടെ പ്രതികരണമായിരുന്നു അത്.
സ്റ്റൊയ്‌നിസിനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്ത ജഡേജ, അമ്പയര്‍ നോട്ട് ഔട്ട് എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും അത് വിശ്വസിക്കാന്‍ സാധിക്കാത്ത വിധം വിക്കറ്റിനായി വാദിച്ചു.
അത് വിക്കറ്റ് അല്ല എന്ന് വ്യക്തമായതോടെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നത് അവസാനിപ്പിച്ചുവെങ്കിലും ജഡേജ പിന്‍വാങ്ങിയില്ല.
ഇതോടെ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലി താരത്തിന് അടുത്തേക്കെത്തി ശാന്തനാകുവാന്‍ നിര്‍ദേശിച്ചു.
അത് ഔട്ട് അല്ലെന്ന് വ്യക്തമായിട്ടും വന്ന ജഡേജയുടെ നാടകീയമായ അപ്പീല്‍ കോഹ്‌ലിയേയും ചിരിപ്പിച്ചു. റിപ്ലേകളിലും അത് ഔട്ടല്ലെന്ന് വ്യക്തമായിരുന്നു.