ഉത്തപ്പയുടെ മെല്ലപ്പോക്കാണ് ചതിച്ചത്, കൊൽക്കൊത്തയുടെ മണ്ടൻ തീരുമാനത്തിന് എതിരെ ആരാധകർ

22

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ഐപിഎൽ പോരാട്ടത്തിന്റെ പ്ലേയോഫിലേക്ക് കടക്കാൻ ഒരു വിജയം മതിയായിരുന്നു.

നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് ഒന്ന് പൊരുതാൻ പോലും നിൽക്കാതെ അവർ പരാജയം സമ്മതിക്കുകയായിരുന്നു.

Advertisements

പ്ലേ ഓഫിലെത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ നിരാശാജനകമായ പ്രകടനമായിരുന്നു കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ ഭാഗത്ത് നിന്നുണ്ടായത്.

ആരാധകർ കടുത്ത അമർഷമാണ് ടീം മാനേജ്മെന്റിനെതിരെ ഉയർത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്.

മുബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം അനായാസം സ്വന്തമാക്കി. നിസാര സ്‌കോർ അവരുടെ തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്.

ഈ കുറഞ്ഞ സ്‌കോറിന് കാരണമായി ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് മൂന്നാമനായി ബാറ്റിങിനിറങ്ങിയ റോബിൻ ഉത്തപ്പയുടെ മെല്ലപ്പോക്കായിരുന്നു.

47 പന്തിൽ 40 റൺസാണ് ഉത്തപ്പ നേടിയത്. റൺസുയർത്തേണ്ട ഘട്ടത്തിലൊന്നും താരം മികവ് പുറത്തെടുത്തില്ല.

ഒച്ചിഴയും വേഗത്തിൽ ബാറ്റ് ചെയ്ത ഉത്തപ്പ പന്ത് ബാറ്റിന്റെ മധ്യത്തിൽ കൊള്ളിക്കാൻ പോലും ബുദ്ധിമുട്ടി.

Advertisement