യുവതിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്യിലിംഗ് നടത്തിയ നടൻ അറസ്റ്റിൽ.
ഇയാളുടെ പീഡനം സഹിക്ക വയ്യാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ സീരിയൽ നടനും ഫിറ്റ്നസ് മോഡലുമായ കരൺ ഒബ്രോയി പിടിയിലാവുകയായിരുന്നു.
ഡേറ്റിംഗ് ആപ്പിലുടെയാണ് യുവതിയും കരണും തമ്മിൽ പ്രിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചു.
ഒരിക്കൽ തന്റെ ഫ്ലാറ്റിലേക്ക് കരൺ യുവതിയെ വിളിച്ചു വരുത്തുകയും യുവതിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരിക്കൽ ഫ്ലാറ്റിൽ എത്തിയതോടെ മയക്കു മരുന്ന കലർത്തിയ ഇളനീർ നൽകി ബോധരഹിതയാക്കി.
അതിന്ശേഷം കരൺ തന്നെ പീഡനത്തിനിരയക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്ന് യുവതി പൊലീസിൽ നാൽകിയ പരാതിയിൽ പറയുന്നു.
ഈ ദൃശ്യങ്ങൾ കാട്ടി കരൺ പിന്നീട് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി എന്നും ഭീഷണിപ്പെടുത്തി പണം വാങ്ങി എന്നും യുവതി പരാതിയിൽ വ്യാക്തമാക്കുന്നുണ്ട്.
പ്രതിക്കെതിരെ ഐപിസി 376, 384 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബലാത്സംഗം, പിടിച്ചുപറി എന്നി വകുപ്പുകൾ ചുമത്തിയാണ് കരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലെ ഓഷിവാറയിലെ സ്ത്രീയാണ് കരൺ ഒബ്റോയിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തന്നെ ബലാത്സംഗം ചെയ്തതായും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു.
2016 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതിയിൽ പറയുന്നതായി പൊലീസ് പറയുന്നു.
സ്വകാര്യ ചിത്രങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
ഇൻസൈഡ് എഡ്ജ് പോലുളള ചില ജനപ്രിയ ടെലിവിഷൻ പരിപാടികളിലെ അഭിനയത്തിലുടെയാണ് കരൺ ശ്രദ്ധിക്കപ്പെട്ടത്. കാറുകൾ, ബൈക്കുകൾ അടക്കമുളള പരസ്യചിത്രങ്ങളിലും കരൺ മുഖംകാണിച്ചിട്ടുണ്ട്.