എംഎസ് ധോണിയെ പോലെ ഇന്ത്യൻ ക്രിക്കറ്റിന് ഒരു മുൻ ഇന്ത്യൻ താരവും സംഭാവനകൾ നൽകിയിട്ടില്ലെന്ന് മുൻ ഇന്ത്യൽ ക്യാപ്റ്റൻ കപിൽ ദേവ്.
1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോൾ കപിൽ ദേവ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. 2011ലെ ലോകകപ്പ് ഇന്ത്യ ധോണിക്ക് കീഴിലാണ് നേടിയത്.
ധോണിയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നും ധോണി രാജ്യത്തെ വളരെ നന്നായി സേവിച്ചിട്ടുണ്ടെന്നും അത് കൊണ്ട് എല്ലാവരും ധോണിയെ ബഹുമാനിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു
എത്ര കാലം ധോണി കളിക്കുമെന്ന് ആർക്കുമറിയില്ല. ഞമ്മൾ എല്ലാവരും ധോണിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം.
ധോണി ലോകകപ്പ് ജയിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു’ കപിൽ ദേവ് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയുടേത് മികച്ച ടീം ആണെന്നും ഒരു ടീമായി കളിച്ചാൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്നും കപിൽ പറഞ്ഞു.
താരങ്ങൾക്ക് ആർക്കും പരിക്കേറ്റില്ലെങ്കിലും ചെറിയ ഭാഗ്യവുമുണ്ടെങ്കിൽ ഇൻഡ്യക് ലോകകപ്പ് കിരീടം നേടാമെന്നും ധോണി പറഞ്ഞു.