ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദില്ലി ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്. കാമുകന് അര്ജുന് ഒളിവിലാണ്.
Advertisements
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.എന്നാല്‍ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാമുകന്റെ വീട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതില്‍ പൊളിച്ച് അകത്തുകടന്ന വീട്ടുകാരാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.’ കൊലപാതക കാരണം വ്യക്തമായിട്ടില്ല.
പെണ്‍കുട്ടി സ്വയം പോയതാണോ അര്ജുന് വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Advertisement