ന്യൂഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.
മുംബൈയില്‍നിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരുണ്ടായ വിമാനത്തിലെ മുപ്പതിലധികം പേര്‍ക്കാണ് അസ്വാസ്ഥ്യം നേരിട്ടത്.
നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടിരുന്നു.
മര്‍ദം നിയന്ത്രണാധീതമായതിനെ തുടര്‍ന്നാണ് സംഭവമുണ്ടായത്. യാത്രക്കിടെ വിമാനത്തിന്റെ മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം വന്നത്.
വിമാന ജീവനക്കാര്‍ ഉടന്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ യാത്രക്കാര്‍ക്കു നല്‍കി. മുംബൈയില്‍ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.
വായുസമ്മര്‍ദം ക്രമീകരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ജെറ്റ് എയര്‍വെയ്‌സ് വക്താവ് ഖേദം പ്രകടിപ്പിച്ചു.