കേരളത്തില്‍ പ്രളയത്തില്‍ പെട്ട 6,000 ത്തോളം കുടുംബങ്ങള്‍ക്ക് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വീട് നിര്‍മ്മിച്ച് നല്‍കും

85

മുംബൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തിന് വീണ്ടും സഹായഹസ്തവുമായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും.

Advertisements

പ്രളയബാധിത സമയത്ത് അവശ്യ സാമഗ്രികളും ഭക്ഷ്യധാന്യങ്ങളും എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി വീട് തകര്‍ന്നവര്‍ക്കും പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനം.

ജാക്വിലിന്‍ അംഗമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയെന്ന എന്‍ജിഒ സ്ഥാപനമാണ് വീട് നിര്‍മ്മിച്ച് നല്‍കുക. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ അത്യാവശ്യമാണെന്നും ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്നും അവര്‍ ആരാധകരോട് പറഞ്ഞു.

നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, എന്നീ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6,000 കുടുംബങ്ങള്‍ക്കാണ് ജാക്വിലിന്റെ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി വീടുനിര്‍മ്മിച്ച് നല്‍കുന്നത്.

ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലില്‍ 2009 ലാണ് ബോളിവുഡില്‍ അരങ്ങേറിയത്. 2006 ലെ മിസ് യൂണിവേഴ്‌സായിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.

Advertisement