ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് നിലവിചെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സിനെ നേരിടും.
ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ലോക സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ആദ്യ ഷെഡ്യൂള്‍ മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ബിസിസിഐക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകളുണ്ടായാല്‍ ആദ്യ ഘട്ടത്തിലെ മത്സരങ്ങളും മാറ്റിവെക്കും.
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലെ 17 മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിക്കും ബാംഗ്ലൂരുവിനും അഞ്ച് മത്സരങ്ങള്‍ വീതവും ബാക്കിയുള്ള ടീമുകള്‍ക്ക് നാല് വീതം മത്സരങ്ങളുമാണ് ഈ സമയത്തുണ്ടാകുക.
എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം എവേ മത്സരങ്ങള്‍ കളിക്കും. ഡല്‍ഹിക്ക് മൂന്ന് ഹോം മാച്ചും ബംഗ്ലൂരിന് മൂന്ന് എവേ മത്സരവുമുണ്ടാകും.