ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു, വസ്ത്രം വലിച്ചുകീറി; പരാതി പറയാൻ യുവതി നഗ്‌നയായി പോലീസ് സ്റ്റേഷനിൽ

15

ചുരു: ഭർതൃ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതിൽ പരാതി പറയാൻ യുവതി പോലീസ് സ്റ്റേഷനിലെത്തിയത് നഗ്‌നയായി.

രാജസ്ഥാനിലെ ചുരു ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. അസ്സമിൽ കൂലിത്തൊഴിലാണ് യുവതിയുടെ ഭർത്താവിന്.

Advertisements

ബിദസാർ സ്വദേശിനിയാണ് പരാതിക്കാരി. ഭർതൃമാതാപിതാക്കൾ തന്നെ നിരന്തരം മർദ്ദിക്കുന്നുവെന്ന് ഇവർ പറയുന്നു. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴാണ് ഉപദ്രവം.

ഞായറാഴ്ച നടന്ന വഴക്കിനിടെ ഭർതൃമാതാവും സഹോദരിയും മർദ്ദിച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും യുവതി പറയുന്നു.

പരാതിയുമായി യുവതി നഗ്‌നയായി തന്നെ സ്റ്റേഷനിൽ എത്തി. വഴിയാത്രക്കാരെല്ലാം ഇവരുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതായി പോലീസ് പറയുന്നു.

യുവതി പോലീസിന്റെ സംരക്ഷണത്തിലാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

റോഡിൽ വച്ച് നിരവധി പേർ ഇവരുടെ ചിത്രമെടുത്തു. അതും അന്വേഷണവിധേയമാക്കും. ചിത്രം എടുത്തവർക്കും അത് പ്രചരിപ്പിച്ചവർക്കുമെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Advertisement