ഹോളി ആഘോഷത്തിനിടെ യുവ നടിയ്ക്ക് നേരെ നടുറോഡില്‍ അതിക്രമം; പതിന്നാലംഗ സംഘത്തെ ചെരിപ്പൂരി നേരിട്ട് താരം

21

മുംബൈ: നടുറോഡില്‍ യുവ നടിക്ക് നേരെ അതിക്രമം. ഹോളി ആഘോഷദിനത്തില്‍ മുംബൈയിലെ മലാടില്‍ വച്ചാണ് പ്രമുഖ സീരിയല്‍ താരം ചാഹത്ത് ഖന്നയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

സംഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തി താരം രംഗത്ത് എത്തി. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. സ്വന്തം കുഞ്ഞുങ്ങളുമായി താനും സഹായിയും സ്റ്റാഫും കാറില്‍ സഞ്ചരിക്കുകയായിരുന്നു.

Advertisements

പെട്ടെന്നാണ് മറ്റൊരു കാര്‍ പിന്നില്‍ വന്നിടിച്ചത്. ഇടിച്ചതു മനസിലാക്കി, ഡ്രൈവര്‍ പെട്ടന്ന് കാര്‍ നിര്‍ത്തി. മദ്യപിച്ച്‌ അബോധാവസ്ഥയില്‍ ആയ ആറുപേര്‍ പുറകിലെ കാറില്‍ നിന്നും ബൈക്കുകളിലായി എട്ടുപേരും ഉണ്ടായിരുന്നു. ‘

തന്റെ കാറിനടുത്ത് വന്ന് ഗ്ലാസിലും ബോണറ്റിലുമെല്ലാം തട്ടി അസഭ്യം വിളിച്ചു പറയാനും പാട്ടുപാടി നൃത്തം ചെയ്യാനുമെല്ലാം തുടങ്ങി. പോലീസിനെ ഫോണില്‍ വിളിച്ചു.

പോലീസ് വരാന്‍ താമസിക്കുന്നതുകണ്ട് സ്ഥലം എം എല്‍ എയെ വിളിക്കാനൊരുങ്ങിയ നടിയേ ചിലര്‍ ദേഹോപദ്രവവും തുടങ്ങി.

എന്നാല്‍ ചെരിപ്പൂരി ഭീഷണിപ്പെടുത്തിയാണ് ചാഹത്ത് അക്രമികള്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പരാതി നല്‍കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

Advertisement