സീറ്റുണ്ടായിട്ടും വീട്ടുജോലിക്കാരിയെ സീറ്റില്‍ ഇരുത്താതെ തറയിലിരുത്തി ഉയര്‍ന്ന ജാതിക്കാരുടെ മെട്രോ യാത്ര

13

ന്യൂഡല്‍ഹി: സമൂഹത്തിന്റെ പലഭാഗത്ത് നിന്നും ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിന്ന് കേള്‍ക്കുന്നത് ഒട്ടും പ്രതീക്ഷയില്ലാത്ത വാര്‍ത്തയാണ്. മെട്രോ ട്രെയിനില്‍ നിന്നും ലഭിച്ച ഒരു ചിത്രമാണ് വ്യാപകമായി വിമര്‍ശനം ഏറ്റ് വാങ്ങുന്നത്.

ഏറെക്കുറെ ആളൊഴിഞ്ഞ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ജോലിക്കാരിക്ക് സീറ്റ് നിഷേധിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ ഏറെ വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ ഇടമുണ്ടായിട്ട് കൂടിയും കുഞ്ഞിനെ നോക്കുന്ന ജോലിക്കാരി സീറ്റിന് സമീപം നിലത്തിരിക്കുന്ന ചിത്രമാണ് സന്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

Advertisements

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സമാനമായ സമീപനമാണ് വീട്ട് ജോലിക്കാരോട് ഉണ്ടാകുന്നതെന്ന് ട്വീറ്റിന് നിരവധി പേര്‍ മറുപടി നല്‍കുന്നുണ്ട്. ഫോട്ടോ എടുത്ത ആള്‍ക്ക് നേരെയും വിമര്‍ശനം ഉയരുന്നുണ്ട്.

Advertisement