കല്യാണം കഴിഞ്ഞ് 2 ആഴ്ചയ്ക്കുള്ളിൽ ഭർത്താവിന് എട്ടിന്റെ പണികൊടുത്ത് യുവതി

25

കല്യാണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ് ഭർത്താവിന് പണികൊടുത്ത് മുങ്ങിയിരിക്കുകയാണ് ഭാര്യ. ഹരിയാനയിൽ ആണ് സംഭവം.

പതിനഞ്ച് ദിവസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ നവവധു ഭർത്താവിന്റെ പണവുമായി നാടുവിടുകയായിരുന്നു.

Advertisements

തന്നെ ഭാര്യ കബളിപ്പിച്ചെന്നും സർക്കാർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സുരേന്ദർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20-യുവതികളാണ് ഇത്തരത്തിൽ വിവാഹ ശേഷം വീട്ടുകാരുടെയും ഭർത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.

ജിന്ദ് സ്വദേശിയായ 36 കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിൻഡോയിൽ പരാതി നൽകിയത്.

70,000 രൂപയോളം ഫീസ് നൽകിയാണ് ഇടനിലക്കാരൻ വഴി ഇയാൾ കല്ല്യാണം ഉറപ്പിച്ചത്.

28 വയസ്സായിരുന്നു സ്ത്രീക്ക്. ഇവരെക്കുറിച്ച് വിശദമായ അന്വേഷണമൊന്നും സുരേന്ദർ നടത്തിയിരുന്നില്ല. ഉടൻ തന്നെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദറിന്റെ പരാതി.

Advertisement