തല്ല് ചെണ്ടയ്ക്ക്, കാശ് മാരാര്‍ക്ക്: കുരച്ചു ചാടുന്ന ധോണി ഹേറ്റേഴ്സ് നാവടക്കട്ടെ

53

ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്കെതിരെ ധോണിയുടെ ബാറ്റിംഗ് പ്രകടനം ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ക്ക് കടുത്ത വിമര്‍ശനം ഉയര്‍ത്താന്‍ കാരണമായി. എന്നാല്‍ ധോണിയെ വിമര്‍ശിക്കുന്നവരുടെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിക്കുകയാണ് ഫാഹിസ് ഫൈസിയെന്ന ക്രിക്കറ്റ് ആരാധകന്‍.

Advertisements

ഫെയ്‌സ്ബുക്കിലെ ക്രിക്കറ്റ് പ്രാന്തന്മാര്‍ എന്ന ഗ്രൂപ്പില്‍ ഫൈസി എഴുതിയ ചെറിയ കുറിപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആ കുറിപ്പ് വായിക്കാം

തല്ലുചെണ്ടയ്ക്ക്, കാശ് മാരാര്‍ക്ക് പണ്ടത്തെ ഒരു പഴംചൊല്ല് ആണ്.

1:ധോണി തുഴഞ്ഞു തോല്‍പിച്ചു. 2:പുതിയ പിള്ളേര്‍ക്ക് അവസരം കൊടുക്കണം. 3:ധോണി വിരമിക്കണം.

29(37). ഇതാണ് ധോണിയുടെ സ്‌കോര്‍. ഹേറ്റേഴ്സ് പറയുന്നത് ധോണി കളിക്കുന്നില്ല എന്ന്. പേര് കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയും ഹേറ്റേഴ്സ് പറയുന്ന പുതിയ പിള്ളേരും ഇന്ന് എന്താണ് കാണിച്ചത്? കോഹ്ലിയും രാഹുലും മാറ്റി നിര്‍ത്തിയാല്‍ 11 റണ്‍സ് എടുത്ത എകട്രാസ് ആണ് മുന്നില്‍ (exclude ധോണി)

പുതിയ പിള്ളേരുടെയും ബാറ്റിംഗ് നിരയുടെയും പ്രകടനം നോക്കാം.

രോഹിത് 5(8) പന്ത് 3(5) ഡികെ 1(3) കൃണാല്‍ 1(6) മൊത്തം 10(22) (ഇതിനേക്കാള്‍ ഭേദം അവര്‍ തന്ന 11 extarss ആണ്)

എന്നിട്ടും കുറ്റം മുഴുവന്‍ ധോണിയുടെ പേരില്‍. ധോണി ആദ്യം ഔട്ട് ആയിരുന്നു എങ്കില്‍ ഇന്ത്യ ഇന്ന് 100 കടക്കുകയില്ലായിരുന്നു.

കുരച്ചു ചാടുന്ന ഹേറ്റേഴ്സ് അറിയാന്‍… എംഎസ്ഡി ദെ ഇവിടെ ചങ്കിനുള്ളില്‍ ഉണ്ട്. നിങ്ങളെ പോലെ ലക്ഷങ്ങള്‍ വന്നാലും ഞങ്ങള്‍ക്ക് ഒരേ ആന മയില്‍ ഒട്ടകം ആണ്.

Advertisement