ദഭോയ്: ഗുജറാത്ത് നിയമഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ വര്‍ഗ്ഗീയ പ്രസ്താവനയുമായി വഡോദരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ശൈലേഷ് സുട്ട. തൊപ്പി ധരിച്ചവരുടെയും താടിക്കാരുടെയും ജനസംഖ്യ കുറച്ചു കൊണ്ടു വരണമെന്നായിരുന്നു ഇയാളുടെ പ്രസ്താവന. മേഖലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്ന സമ്മേളനത്തിലായിരുന്നു ഇയാളുടെ വര്‍ഗ്ഗീയ പ്രസ്താവന.
എന്റെ മുന്നില്‍ നില്‍ക്കുന്നവരില്‍ ഏതെങ്കിലും താടിക്കാരോ തലപ്പാവ് ധരിച്ചവരോ ഉണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണമെന്നും അവരുടെ എണ്ണം കുറച്ചു വരേണ്ടത് അത്യാവശ്യമാണെന്നും ഇയാള്‍ പറയുകയുണ്ടായി. മുസ്‌ലിംകള്‍ക്കിടയില്‍ ഭയം വരുത്താനാണ് ഞാന്‍ ദഭോയിയിലേക്ക് വന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുസ്ലിംകള്‍ക്ക് മുന്നറിയിപ്പും നല്‍കുകയുണ്ടായി.
ഇതര മതവിഭാഗക്കാരെ അനുകൂലിക്കുന്ന മറ്റു ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച ഇയാള്‍ തൊപ്പി ധരിച്ചവരെയും താടിക്കാരെയും അനുകൂലിക്കുന്നവര്‍ക്ക് ശബ്ദിക്കാനവകാശമില്ലെന്നും പറയുകയുണ്ടായി. തങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച് ഇത്തരമാളുകള്‍ സംസാരിക്കാറേയില്ല, മറ്റു മതവിഭാക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണെങ്കില്‍ ഇവര്‍ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടതില്ലെന്നും തന്റെ മതത്തിന് വേണ്ടി താന്‍പോരാടുമെന്നും ഇയാള്‍ പറഞ്ഞു.
ചിലയാളുകള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പക്ഷേ 90 ശതമാനം പേരും ഇത്തരം കാര്യങ്ങളെ അനുകൂലിക്കുമ്പോള്‍ വെറും 10 ശതമാനത്തിന് വേണ്ടി എന്തിന് താനിത് മാറ്റിവെയക്കണമെന്നുമായിരുന്നു ഇയാളുടെ ചോദ്യം.
വഡോദരയില്‍ നിന്നുള്ള കൗണ്‍സിലറായ ഇയാള്‍ ആദ്യമായാണ് അസംബ്ലി ഇലക്ഷനില്‍ മല്‍സരിക്കുന്നത്. ദഭോയ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍.