ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ജീവനക്കാരന് അറസ്റ്റില്‍.
Advertisements
കേസില്‍ 40 വയസുകാരനായ രാധേയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്. ആശുപത്രി പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ആളാണെന്ന് ഡിസിപി രജ്നീഷ് ഗുപ്ത പറഞ്ഞു.
Advertisement