തന്നെ ‘തേച്ചി’ ട്ട് പോയ കാമുകന്റെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് ആളെകൂട്ടി യുവതി കൊടുത്തത് എട്ടിന്റെ പണി; വീഡിയോ വൈറല്‍

22

ന്യൂഡല്‍ഹി: പ്രണയനൈരാശ്യത്തില്‍ മനുഷ്യന്‍ എന്തും ചെയ്യുമെന്നാണ് പറയുക. തിരക്കേറിയ റോഡില്‍ നിന്ന് ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഒരു പ്രണയനൈരാശ്യത്തിന്റെ പേരിലാണ്.

വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന് ചുവടുവെക്കുകയാണ് ഈ പെണ്‍കുട്ടി. തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായാണ് പെണ്‍കുട്ടിയുടെ നടുറോഡിലെ നൃത്തമെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൃത്തം കാമുകന്റെ വീടിന് മുന്നിലാണെന്നും പെണ്‍കുട്ടി മദ്യലഹരിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisements

നൃത്തത്തിനിടയില്‍ യുവതിയുടെ സുഹൃത്ത് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ അതിന് വഴങ്ങാതെ യുവതി നൃത്തം തുടരുകയായിരുന്നു. ഗുരുഗ്രാമിലെ ഒരു റോഡില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നൃത്തം കണ്ടുനിന്നവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തന്നെ തേച്ചിട്ട് പോയ കാമുകന്റെ വീടിന് മുന്നില്‍ വലിയ വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സംവിധാനങ്ങളുമായി എത്തിയ യുവതി മതി മറന്ന് നൃത്തം ചെയ്യുകയായിരുന്നു. വിരഹവും പ്രണയവും കലര്‍ന്ന ഒരു പിടി ഹിന്ദി ഗാനങ്ങളും നൃത്തത്തിനൊപ്പമുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ കാമുകന് പുറത്തിറങ്ങാന്‍ പറ്റാത്ത് അവസ്ഥയാണെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദീപ് സേവാഗ് എന്ന ആളാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല .

Advertisement