തന്റെ അമ്മയെ പീഡിപ്പിച്ച കൂട്ടുകാരന്റെ തല യുവാവ് വെട്ടിയെടുത്തു

40

മണ്ഡ്യ: അമ്മയെ ബലാത്സംഗം ചെയ്ത കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണാടകയിലെ മണ്ഡ്യയിലാണു സംഭവം.

Advertisements

പശുപതി എന്ന യുവാവാണ് കൂട്ടുകാരന്‍ ഗിരീഷിന്റെ തല വെട്ടിയെടുത്ത ശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. മാതാവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനു ഗിരീഷുമായി പശുപതി നേരത്തെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

രണ്ടുതവണ ഇത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണു കൊലപാതകം. കര്‍ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.

കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീസ് ഖാന്‍ എന്നയാള്‍ ഒരു സ്ത്രീയുടെ ഛേദിച്ച ശിരസ്സുമായി സ്റ്റേഷനിലെത്തിയിരുന്നു.

അയാളുടെ വനിതാ സുഹൃത്തിനെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ഈ മാസമാദ്യം സ്വന്തം ഭാര്യയുടെ അറുത്ത ശിരസ്സുമായിട്ടാണു മറ്റൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത്.

ചിക്കമഗളൂരുവിലായിരുന്നു സംഭവം. ഭാര്യയും മറ്റൊരാളും തമ്മിലുള്ള അവിഹിത ബന്ധം ശ്രദ്ധയില്‍പ്പെട്ട സതീശ് അവരുടെ തലയറുത്തു, പിന്നാലെ തൂക്കിപ്പിടിച്ച തലയുമായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

Advertisement