ഇനിയൊരു തോല്‍വി കൂടി താങ്ങാനാവില്ല: ഓസീസിനെതിരെ ഇന്ത്യക്ക് നാളെ ഫൈനല്‍; അഞ്ചാം ഏകദിനത്തിനുള്ള ടീം ഇങ്ങനെ

46

ന്യൂഡല്‍ഹി: നടന്ന് കൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇനിയൊരു തോല്‍വി കൂടി താങ്ങാനുള്ള കരുത്ത് വിരാട് കോലിക്കും സംഘത്തിനും ഇല്ല.

അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് നാളെ ഡല്‍ഹി ഫിറോസ്ഷാ കോട്ലാ മൈതാനത്ത് ഇറങ്ങുമ്പോള്‍ ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയ ടീമിന് അത് യഥാര്‍ത്ഥ പരീക്ഷണമാകുന്നു.

Advertisements

ലോകകപ്പിന് മുമ്പ് ഇനി പരീക്ഷണങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. അവസാന ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ശീഖര്‍ ധവാന്‍ രോഹിത് ശര്‍മ സഖ്യം തന്നെയാവും ഇന്ത്യയുടെ കരുത്ത്. ധവാനും രോഹിത്തും ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്ന കാര്യമാണ്.

വണ്‍ ഡൗണായി കഴിഞ്ഞ മത്സരത്തിലേതുപോലെ കെ എല്‍ രാഹുലിന് ഒരവസരം കൂടി ലഭിച്ചേക്കും. രാഹുല്‍ തുടരുമ്പോള്‍ അംബാട്ടി റായിഡു ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ എത്തും.

ഋഷഭ് പന്ത് ആവും അഞ്ചാം നമ്പറില്‍. കേദാര്‍ ജാദവ് ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഏഴാമതായി ക്രീസിലെത്തും. മൊഹാലിയെ അപേക്ഷിച്ച് ഫിറോസ്ഷാ കോട്‌ല സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ എട്ടാമതായി രവീന്ദ്ര ജഡേജയോ യുസ്വേന്ദ്ര ചാഹലോ എത്തും.

കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും തുടരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പകരം മപഹമ്മദ് ഷമി മടങ്ങിയെത്താനുള്ള സാധ്യതയും നിലനിനില്‍ക്കുന്നു.

Advertisement