ആദ്യ ഭാര്യയിലുള്ള മകളെ അച്ഛന്‍ മൂന്നു വര്‍ഷം ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍; ഇയാള്‍ക്ക് പണി കൊടുത്തത് രണ്ടാനമ്മ

34

പല്‍ഘര്‍: ആദ്യഭാര്യയില്‍ ജനിച്ച മകളെ മൂന്നു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവന്ന പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം. പസ്താന്‍ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. 2015 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചുവരികയായിരുന്നു.

Advertisements

ആദ്യഭാര്യയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പെടുത്തിയ ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചു. എന്നാല്‍ ആദ്യബന്ധത്തിലെ മകള്‍ ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

മൂന്നു വര്‍ഷമായി മകളെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

എന്നാല്‍ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ മകള്‍ ഇക്കാര്യം രണ്ടാനമ്മയെ അറിയിച്ചു. ഇവര്‍ നല്‍കിയ പരാതിയിലാണ് പിതാവ് അറസ്റ്റിലായത്.

പ്രതിക്കെതിരെ ഇന്ത്യാ ശിക്ഷാനിയമം 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരവിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ സര്‍ജിറാവു കുംഭാര്‍ അറിയിച്ചു

Advertisement