ബംഗളൂരു: രശ്മി ആര്‍ നായരുടേത് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍.
വാട്‌സപ്പ് ഗ്രൂപ്പുകളില്‍ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തന്‍റേത് എന്ന രീതിയില്‍ ചിത്രങ്ങള്‍ക്കൊപ്പം നഗ്‌ന ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്ന പതിനഞ്ചു ഫോണ്‍ നമ്പരുകള്‍ അടങ്ങിയ പരാതി രണ്ടാഴ്ച മുന്‍പാണ് രശ്മി നല്‍കിയത്.
ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 67 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം നെടുമ്പന സ്വദേശി വിപുല്‍ നായര്‍ തൃശൂര്‍ സ്വദേശി മുബാറക് എന്നിവരെയാണ് പൊലീസ് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നവംബര്‍ 15 വരെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ചിത്രങ്ങള്‍ പ്രചരിപ്പിച്ച മറ്റുള്ള ഫോണ്‍ നമ്പരുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.