ഇനി ഇന്ത്യൻ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം

15

ന്യൂഡൽഹി: വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കാനുള്ള വമ്പൻ തീരുമാനങ്ങൾക്ക് ശ്രമിച്ച് ആസൂത്രണ ഏജൻസി, നിതി ആയോഗ്.

രാജ്യത്തെ സമ്പൂർണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നിതി ആയോഗ് നടപ്പിലാക്കുന്നത്.

Advertisements

2030 കഴിഞ്ഞാൻ ഇന്ത്യയിലെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങൾ മാത്രമേ വിൽക്കാവു എന്നതാണ് ലക്ഷ്യം.

2025 മുതൽ 150 സിസി വരെയുള്ള വാഹനങ്ങൾ പൂർണമായും ഇലക്ട്രിക് ആയിരിക്കണം എന്നും നിതി ആയോഗ് നിർദേശിക്കുന്നു.

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇന്ത്യയിലെ റോഡുകളിൽ നിന്ന് പൂർണമായും ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.

പൂർണമായും വൈദ്യുതികീരണം നടപ്പിലാക്കിയാൽ ചെലവ് ഒരുപാട് കുറയ്ക്കാം എന്നതാണ് കേന്ദ്രം കാണുന്ന നേട്ടം.

എന്നാൽ ട്രക്കുകൾ പോലെയുള്ള വലിയ വാഹനങ്ങൾ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നത് പൊതുവെ വാഹന നിർമ്മാണക്കമ്പനികൾ എതിർക്കുകയാണ്.

Advertisement