പിതാവിന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലാണു സഗഭവം. വിദ്യാര്‍ത്ഥിയായ ദിനേശാണു പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ദിനേശ് വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
നീറ്റ് പരിശീലനത്തിനു പോയിരുന്നു കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു പറയുന്നു. പിതാവിന്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നു. ദിദേശിന്റെ ആത്മഹത്യ കുറിപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയോട് മദ്യ നിരോധനമേര്‍പ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്. തന്റെ ആത്മഹ്യ കുറിപ്പില്‍ പിതാവിനോടു ദിനേശ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ.
അപ്പാ ഇത് ഞാന്‍ എഴുതുന്നതാണ്. എന്റെ മരണശേഷം അപ്പ മദ്യപിക്കരുത്. അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്കു തീ കൊളുത്താന്‍ മുതിരരുത്. അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട. എന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒന്നും അപ്പ ചെയ്യണം എന്നില്ല. അതാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എന്റെ ആത്മവിനു ശാന്തി ലഭിക്കു.
ഇനി എങ്കിലും കുടിക്കാതിരിക്കുക അപ്പ. എന്റെ ആഗ്രഹം ഇത്തരത്തില്‍ സഫലമായാല്‍ മാത്രമേ എനിക്ക് സമാധാനമായിരിക്കാന്‍ കഴിയു- ദിനേശ്. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യവിതരണശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്നു നോക്കട്ടെ, അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍ എന്റെ ആത്മാവ് അതു ചെയ്തും എന്നും ദിനേശ് കുറിപ്പില്‍ പറയുന്നു.