മുംബൈ: ന്യുസീലന്‍ഡില്‍ ധോണിയെ കാത്തിരിക്കുന്നത് പുതിയൊരു റെക്കോര്‍ഡ്. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധോണി ന്യുസീലന്‍ഡില്‍ ആ റെക്കോര്‍ഡും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് മഹിയുടെ ആരാധകര്‍.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ റെക്കോര്‍ഡാണ് ധോണി മറികടക്കാനൊരുങ്ങുന്നത്. 2018ല്‍ 20 ഇന്നിങ്സില്‍ നിന്നായി 275 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ സമ്പാദ്യം. ധോണിയുടെ 12 വര്‍ഷത്ത കരിയറിലെ ഏറ്റവും മോശം വര്ഷയമായിരുന്നു 2018.
എന്നാല്‍ ഈ വര്‍ഷം തുടക്കത്തിലേ മൂന്ന് അര്‍ധ സെഞ്ചുറിയുമായി താരം ഫോമിലെത്തിക്കഴിഞ്ഞു. ഈ ഫോം തുടര്‍ന്ന് ന്യുസീലന്‍ഡില്‍ വെച്ച് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് ധോണി.
ന്യുസീലന്‍ഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ കാത്തിരിക്കുന്നത്. നിലവില്‍ ധോണി മൂന്നാമതാണ്.
ഒന്നാമതുള്ള സച്ചിനെ മറികടക്കാന്‍ ധോണിക്കിനി ആവശ്യം 197 റണ്‍സാണ്. സച്ചിന് 18 ഇന്നിങ്സില്‍ നിന്നായി 652 റണ്‍സെടുത്തപ്പോള്‍ രണ്ടാമതുള്ള സെവാഗ് 12 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 598 റണ്‍സാണ്.
ന്യുസീലന്‍ഡിനെതിരെ അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ആദ്യ മത്സരം ജനുവരി 23 ന് നാപ്പിയറില്‍ നടക്കും. നാപ്പിയറിന് പുറമെ ഹാമില്ട്ടണ്, വെല്ലിങ്ടണ്‍, ഓക്ക്ലാന്‍ഡ് ഹാമില്ട്ടണ്, എന്നിവയും വേദിയാകും.