ധോണിയുടെ വീട്ടിൽ മോഷണം, എൽസിഡി ടിവി മോഷണം പോയി

25

ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മോഷണം. വിക്രം സിംഗ് എന്നയാൾക്ക് ധോണി വാടകയ്ക്ക് നൽകിയ നോയ്ഡയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.

ഒരു എൽസിഡി ടിവി വീട്ടിൽ നിന്നും മോഷണം പോയി. വിക്രം സിംഗിന്റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisements

ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. പായ്ക്ക് ചെയ്ത നിലയിൽ മൂന്ന് എൽസിഡി ടിവികളാണ് വീട്ടിലുണ്ടായിരുന്നത്.

ഇതിൽ ഒന്നാണ് മോഷണം പോയത്. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു.

ഇത് ചെയ്തിരുന്നവരിൽ ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisement