വെറും നിലത്ത് കിടന്നുറങ്ങി ധോണിയും ഭാര്യ സാക്ഷിയും; ചിത്രം വൈറല്‍

25

ചെന്നൈ: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്റ് നിലയില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്നാലിപ്പോള്‍, വാര്‍ത്തകളില്‍ ഇടം നേടുന്നത് ഐപിഎല്ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഒന്നുമല്ല.

Advertisements

ഇടവേളകളില്ലാതെയാണ് ഐപിഎല്ലില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഓരോ ടീമിലേയും താരങ്ങളും അവരുടെ സ്റ്റാഫുകളുമെല്ലാം രാജ്യം മുഴുവന്‍ സഞ്ചരിക്കേണ്ടി വരും.

ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രം മത്സരത്തിന് ശേഷമുള്ള യാത്രയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്. ചിത്രം വൈറലാവുകയും ചെയ്തു.

ഇന്നലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിന് ശേഷം ധോണിയടക്കമുള്ള ചെന്നൈ ടീം അംഗങ്ങള്‍ക്ക് ജയ്പൂരിലേക്കാണ് യാത്ര ചെയ്യേണ്ടി വന്നത്.

നാളെ രാജസ്ഥാന്‍ റോയല്‍സിനെയാണ് എവേ പോരാട്ടത്തില്‍ ചെന്നൈ നേരിടുന്നത്. ടീമിന് പോകാനുള്ള വിമാനം പുലര്‍ച്ചെയാണ്.

ഉറങ്ങാന്‍ മതിയായ സമയം കിട്ടാത്തതിനാല്‍ ധോണിയും ഭാര്യ സാക്ഷിയും വിമാനത്താവളത്തിലെ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയത്.

ലഗേജ് ബാഗ് തലയിണയായി ഉപയോഗിച്ചാണ് ധോണിയും സാക്ഷിയും കിടന്നുറങ്ങുന്നത്. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ധോണി ഇങ്ങനെ കുറിച്ചു. ഐപില്‍ മത്സരം കഴിഞ്ഞ് നിങ്ങള്‍ക്ക് രാവിലെ വിമാനം കയാറാനുണ്ടെങ്കില്‍ ഇതാണ് സംഭവിക്കുക.

Advertisement