ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ റസിഡൻഷ്യൽ സ്കൂളിൽ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പത്തുപേരെ അറസ്റ്റ് ചെയ്തു.
സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേഷൻ ഓഫീസർ, ഭാര്യ, ഹോസ്റ്റൽ കെയർ ടേക്കർ, 17 വയസുള്ള നാലു പേരടക്കം പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ അഞ്ചുപേരെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 14-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കായി സ്കൂളിൽ എത്തിയ വിദ്യാർഥിനിയെ സ്റ്റോർ റൂമിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
വിവരമറിഞ്ഞ സ്കൂൾ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. കുട്ടിയെ ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.
എന്നാൽ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായ കാര്യം സ്ഥിരീകരിച്ചു