ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 19കാരി അറസ്റ്റില്‍. കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതിയാണ് പീഡനത്തിനിരയായത്. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു.
രാഹുല്‍, രോഹിത് എന്നീ രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായി. ഇവര്‍ ആദ്യം യുവതിയെ പീഡിപ്പിച്ചു.
ഇവരുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു.
യുവാക്കള്‍ കട്ടിലില്‍ യുവതിയെ കെട്ടിയിട്ടശേഷമാണ് 19 കാരി യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും തീഹാര്‍ ജയിലിലേക്ക് മാറ്റി.
സെക്ഷന്‍ 377 ഭേഗഗതി ചെയ്തതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ ലൈംഗിക ക്രിമിനല്‍കുറ്റമാക്കികൊണ്ടുള്ള നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തിരുന്നു.