ചുംബിക്കാനെന്ന വ്യാജേനെ കാമുകനെ കൊണ്ടു ഹെൽമറ്റ് അഴിപ്പിച്ചു ; ചുംബനം പ്രതീക്ഷിച്ചു കണ്ണടച്ച് നിന്ന യുവാവിന്റെ മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചു

26

ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പെട്രോളൊഴിച്ച് തീവെച്ചു കൊന്ന സംഭവം കേരളത്തിൽ വലിയ ചർച്ചയായിരിക്കെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം.

അനേകം കാമുകിമാർ ആസിഡ് ആക്രമണം നേരിട്ട സംഭവം അരങ്ങേറിയിട്ടുള്ള ഡൽഹിയിലാണ് ഇത്തവണ കാമുകൻ ഇരയായത്.

Advertisements

ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെൽമറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത്.

കാമുകനെ കാമുകി വിളിച്ചു വരുത്തുകയും ബൈക്കിൽ എത്തിയ കാമുകനോട് മുഖത്ത് ശരിയായ സ്പർശിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഹെൽമറ്റ് ഊരിച്ച ശേഷം ആസിഡ് എറിയുക ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി.

ദമ്പതികൾ ആക്രമിക്കപ്പെട്ടു എന്ന ഫോൺ സന്ദേശത്തെ തുടർന്ന് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തുമ്‌ബോൾ യുവതിയുടെ കയ്യിൽ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.

യാത്ര ചെയ്യുന്നതിനിടയിൽ ഒരാൾ ആസിഡ് എറിയുകയായിരുന്നു എന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.

അതുകൊണ്ടു തന്നെ ആരാണ് ആക്രമിച്ചത് എന്ന് ദിവസങ്ങളോളം അന്വേഷിച്ചിട്ടും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ മൊഴി നൽകുന്നതിനിടയിൽ ഒരിക്കൽ യുവതി തന്നോട് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിർണ്ണായകമായി.

സംശയാസ്പദമായ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ യുവതി തന്നെ കുറ്റം സമ്മതിക്കുകയും എല്ലാം ഏറ്റുപറയുകയുമായിരുന്നു. മൂന്ന് വർഷമായി ഇരുവരും തീവ്ര പ്രണയത്തിൽ ആയിരുന്നു.

എന്നാൽ ഏതാനും നാളായി ബന്ധം അവസാനിപ്പിക്കാൻ യുവാവ് യുവതിയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.

യുവാവിനെ വിവാഹം കഴിക്കാൻ അതിയായി മോഹിച്ചിരുന്ന പെൺകുട്ടി അതോടെയാണ് കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാൻ പദ്ധതിയിട്ടത്.

Advertisement