ഐപിഎല്ലില്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുകയാണ് കൊല്‍ക്കത്ത നൈറ്റ്ഡറൈഡേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍.
എങ്ങനെയൊക്കെ പന്തെറിഞ്ഞെലും അതൊക്കെ സിക്സ് എന്നതാണ് അവസ്ഥ.
കളിച്ച നാല് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ്ങുമായി തീമഴ പെയ്യിക്കുന്ന റസ്സലിനെ എങ്ങനെ പുറത്താക്കണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് നിലവില്‍ മറ്റ് ടീമുകളിലെ ബൗളര്‍മാര്‍.
ഇപ്പോഴിതാ റസ്സലിനെ പുറത്താക്കാനുള്ള വഴി വിശദമാക്കുകയാണ് മുന്‍ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററും കോച്ചുമായി ഡീന്‍ ജോണ്‍സ്.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഡഗ്ഗൗട്ട് എന്ന പരിപാടിയിലാണ് റസ്സലിനെതിരെ എങ്ങനെ പന്തെറിയുന്നതാണ് കൂടുതല്‍ ഫലപ്രദം എന്ന് ഡീന്‍ ജോണ്‍സ് വ്യക്തമാക്കുന്നത്.
135 കിമി വേഗതയില്‍ താടിക്കൊപ്പമെത്തുന്ന ബൗണ്‍സര്‍ എറിയുന്നത് റസലിനെ പുറത്താക്കാന്‍ ഉപകരിക്കുമെന്നാണ് ഡീന്‍ ജോണ്‍സ് പറയുന്നത്.
2016 ഐപിഎല്‍ മുതല്‍ മൂന്ന് തവണ റസ്സല്‍ ഇത്തരം പന്തുകളില്‍ പുറത്തായിട്ടുണ്ടെന്ന് ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഡീന്‍ ജോണ്‍സിന്റെ തന്ത്രം ബൗളര്മാരാരെങ്കിലും നടപ്പിലാക്കുമോ എന്ന് കണ്ടറിയാം.