നടന്‍ ചിമ്പു 85.50 ലക്ഷം കോടതിയില്‍ അടയ്ക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി

30

ചെന്നൈ: നടന്‍ ചിമ്പുവിനോട് 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക കെട്ടാന്‍ കോടതി ഉത്തരവ്. നിര്‍മ്മാതാക്കളുടെ പരാതിയെത്തുടര്‍ന്ന് ആണ് മദ്രാസ്‌ ഹൈക്കോടതിയുടെതാണ് ഉത്തരവ്.

Advertisements

പ്രതിഫലം വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്നതാണ് പരാതി. അരസന്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ പാഷന്‍ മൂവി മേക്കേഴ്‌സാണ് പരാതി നല്‍കിയത്.

നാലാഴ്ച്ചക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ കാറും മൊബൈല്‍ ഫോണുമടക്കം സ്വത്തുക്കള്‍ ജപ്തി ചെയ്യാനും കോടതിയുടെ ഉത്തരവുണ്ട്. പാഷന്‍ സിനിമാസ് നിര്‍മ്മിക്കാനിരുന്ന അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചിമ്പു അമ്പത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.

പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച ചിമ്പു പ്രതിഫലം തിരികെ നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ചിമ്പുവിന്റെ നടപടി തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.

ചിമ്പുവാങ്ങിയ അഡ്വാന്‍സും അതിന്റെ പലിശയും ചേര്‍ത്താണ് 85.50 ലക്ഷം രൂപ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കില്‍ നടന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും തീരുമാനമായിട്ടുണ്ട്.

Advertisement