കോട്ടയം: തങ്ങളുടെ സ്വകാര്യ വീഡിയോയുള്ള മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തെ ഒരു മണിക്കൂറോളം വിറപ്പിച്ച് മലയാളി ദമ്പതികള്‍.
കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു നവദമ്പതികള്‍. ഇതിനിടെ യുവാവിന്റെ കയ്യിലിരുന്ന സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കളഞ്ഞു പോകുകയായിരുന്നു.
ഇതോടെ ക്ഷുഭിതയായ ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ കയര്‍ത്തതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു പൊരിഞ്ഞ വാക്കേറ്റമായി.
തര്‍ക്കം രൂക്ഷമായി വിമാനത്താവളത്തിനുള്ളില്‍ കയ്യേറ്റം വരെയുണ്ടാകുമെന്ന സ്ഥിതി എത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്ന ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളുടെ കഥ പൊലീസും അറിഞ്ഞത്.
രണ്ടു പേരുടെയും ആദ്യ രാത്രിയുടേതടക്കം ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു. തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും വിമാനത്താവളത്തിലേയ്‌ക്കെത്തിയ ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി.
ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍കുടുങ്ങിയ മൊബൈല്‍ പൊലീസ് സംഘം ഇതിനിടെ കണ്ടെടുത്തു. എന്നാല്‍, ഇതിനിടെ ഇരുവര്‍ക്കും കേരളത്തിലേയ്ക്കു വരുന്നതിനുള്ള വിമാനവും പോയിരുന്നു.