തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിലിരുന്ന് ഉമ്മവച്ചും കെട്ടിപ്പുണർന്നും യുവതി; ഭയമില്ലാതെ യുവാവ്, വീഡിയോ വൈറൽ

20

തിരക്കേറിയ റോഡിലൂടെ സിനിമാ സ്റ്റൈലിൽ അപകടകരമായ രീതിയിൽ ബൈക്കിൽ സഞ്ചരിച്ച് ദമ്പതികളുടെ പ്രേമ പ്രകടനം.

ഭർത്താവ് ഓടിച്ച ബൈക്കിന്റെ പെട്രോൾ ടാങ്കിൽ കയറി ഇരുന്നാണ് യുവതി തിരക്കുള്ള ഡൽഹിയിലെ രജൌറി ഗാർഡൻ റോഡിലൂടെ പോയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായാണ്.

Advertisements

വ്യാഴാഴ്ച രാത്രിയാണ് ദമ്പതികൾ ബൈക്കിലെത്തിയത്. യുവതി പെട്രോൾ ടാങ്കിൽ ഇരുന്ന് യുവാവിന് അഭിമുഖമായി ഇരിക്കുകയായിരുന്നു.

പെൺകുട്ടി യുവാവിനെ ചുംമ്പിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിൽ വാഹനങ്ങൾ കൂടുതലുള്ള സമയത്താണ് ഇരുവരുടെയും അഭ്യാസ പ്രകടനം നടന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

തിരക്കുള്ള സമയത്ത് ഇങ്ങനെയുള്ള പ്രവർത്തികൾ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. നിയമം കർശനമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

1998ൽ പുറത്തിറങ്ങിയ ‘ഗുലാം’ എന്ന സിനിമയിൽ അമീർഖാൻ ഓടിക്കുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുന്ന് നായികയായ റാണി മുഖർജി യാത്ര ചെയ്യുന്ന രംഗമുണ്ട്. ഈ സീനാണ് ഡൽഹിയിലെ ദമ്പതികൾക്ക് പ്രചോദനമായത് എന്നാണ് പറയുന്നത്

Advertisement