ദില്ലി: മദ്യലഹരിയില്‍ കോളജ് വിദ്യാര്‍ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രികയായ വീട്ടമ്മ മരിച്ചു.
ഇവരുടെ മകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കരാക്ക് ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ പഞ്ചാബി ബാഗ് ഫ്ലൈ ഓവറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പൂനം സര്‍ദാന എന്ന 38 കാരിയാണു മരിച്ചത്. തലയ്ക്കു പരുക്കേറ്റു കാഴ്ച നഷ്ടമായ പൂനത്തിന്റെ മകള്‍ ചേതന്യ (13) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കണ്ണ് മാറ്റിവച്ച കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയും പാര്‍ട് ടൈം ജീവനക്കാരിയുമായ ശിവാനി മാലിക് (22) നെ പൊലീസ് അറസ്റ്റ് ചെയ്തു.
പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ശിവാനിയുടെ മൂന്നു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മാരുതി എസ് ക്രോസ് കാര്‍ പൂനവുംകുടുംബവും സഞ്ചരിച്ചിരുന്ന മഹീന്ദ്ര ക്വാണ്ടോയുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.